Post Category
പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ഹരിത സ്നേഹം കാർഷിക പദ്ധതിക്ക് തുടക്കം
ആലപ്പുഴ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വികസന സമിതിയും നെടിയാട് നെല്ലുൽപാദക സംഘവും ചേർന്ന് നടത്തുന്ന ഹരിത സ്നേഹം കാർഷിക വികസന പദ്ധതിയുടെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ. നിർവഹിച്ചു.
പള്ളിപ്പുറം പഞ്ചായത്ത് എട്ടാം വാർഡിലെ വിവിധ പ്രദേശങ്ങളിലായുള്ള അഞ്ച് ഏക്കറോളം സ്ഥലത്താണ് സംസ്ഥാന സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷി ചെയ്യുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ കൃഷി ആരംഭിക്കാനും പദ്ധതിയുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ ബിജു, വാർഡ് വികസന സമിതി ചെയർമാൻ പി.ജി രമണൻ, പള്ളിപ്പുറം മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ഹരിക്കുട്ടൻ, ഡി.വി. വിമൽദേവ്, ജിദീഷ് സിദ്ധാർത്ഥൻ, ടി.പി. സജിമോൻ, കെ. ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.
date
- Log in to post comments