Skip to main content

കോർപ്പസ് ഫണ്ട് പദ്ധതികൾക്ക് അനുമതി

 

പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളില്‍ പെട്ടവരുടെ ക്ഷേമത്തിനുള്ള കോർപ്പസ് ഫണ്ട്  വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ജില്ലാ പട്ടികജാതി പട്ടികവർഗ വികസന സമിതി അംഗീകാരം നൽകി.  

പട്ടികവർഗ വിഭാഗ ക്ഷേമത്തിനുള്ള 22.95 ലക്ഷം രൂപയുടെ പദ്ധതികൾക്കും പട്ടികജാതി വിഭാഗ ക്ഷേമത്തിനുള്ള 49.46 ലക്ഷം രൂപയുടെ സ്പിൽ ഓവർ പദ്ധതികൾക്കുമാണ് അംഗീകാരമായത്. 

ഓൺലൈൻ പഠനോപാധികളില്ലാത്ത 45 വിദ്യാർഥികൾക്ക് ടാബും പെൻഡ്രൈവും നൽകുന്നതുൾപ്പെടെ നാല് പദ്ധതികള്‍ പട്ടികവർഗ വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്നുണ്ട്. 2020-21ലെ കോര്‍പ്പസ് ഫണ്ട് ഉപയോഗിക്കുന്നതിനായി ഇതിനോടകം അംഗീകാരം നല്‍കിയ  മുറികല്ലുംപുറം എസ്.സി കോളനി റോഡ് പുനരുദ്ധാരണവുംകാരയ്ക്കാട്ട്കുന്ന് കുടിവെള്ള പദ്ധതിയും  സ്പിൽ ഓവറായി സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് സമിതി നിര്‍ദേശിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എം. അഞ്ജന, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ്, വകുപ്പു മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു

date