Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

ചാവക്കാട് അഡീഷണല്‍ പാലുവായ് ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2021 - 22 വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം 800 കിലോമീറ്ററിന് പരമാവധി 20000 രൂപ വാടകയായി നല്‍കും. വാടകയ്ക്ക് നല്‍കുന്ന വാഹനത്തിന് ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടായിരിക്കരുത്. ടെണ്ടര്‍ വിളിക്കുന്നതിന് സ്റ്റോര്‍ പര്‍ച്ചേസ് നിയമത്തിലെ എല്ലാ നടപടികളും ബാധകമാണ്. ടെണ്ടര്‍ ഫോമില്‍ തിരുത്തലുകള്‍ വന്നിട്ടുണ്ടെങ്കില്‍ ഒപ്പ് വെച്ച് ആധികാരികത ഉറപ്പ് വരുത്തണം. ടെണ്ടര്‍ ലഭിക്കുന്ന വ്യക്തി വാടകയുടെ ഒരു ശതമാനം ടി ഡി എസ് ഇനമായും ട്രഷറിയില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ സി ഡി എസ് ചാവക്കാട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487-2556989

 

date