ഭക്ഷ്യ കിറ്റുകള്‍ നല്‍കി
എടച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന 'തണല്‍ വീട്' അന്തേവാസികള്‍ക്ക് വടകര താലൂക്ക് ഓഫീസിന്റെ നേതൃത്വത്തില്‍സൗജന്യ ഭക്ഷ്യ കിറ്റുകള്‍ നല്‍കി. കന്യാസ്ത്രീ മഠങ്ങള്‍, ക്ഷേമ സ്ഥാപനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവക്ക് സൗജന്യമായി കിറ്റുകള്‍ വിതരണം ചെയ്യുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം നടത്തിയത്. എടച്ചേരിയിലെ തണല്‍ വീട്ടില്‍ നടന്ന ചടങ്ങില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി.സി, അസി. താലൂക്ക് സപ്ലെ ഓഫീസര്‍ സീമ പി, റേഷനിംഗ് ഇന്‍സ്പെക്ടര്‍ നിജിന്‍.ടി.വി എന്നിവര്‍ ചേര്‍ന്ന് വിതരണം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജീവനക്കാരായ വി.വി.പ്രകാശ്, ശ്രീജിത്ത് കുമാര്‍ കെ.പി, ഗിരീഷ്.കെ, സപ്ലൈകോ മാനേജര്‍ സിതോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു. തണല്‍ അഡ്മിനിസ്ട്രേറ്റര്‍ രാജന്‍ മാണിക്കോത്ത്, പ്രസിഡണ്ട് പ്രദീപ് ടി, സൈക്യാട്രി സോഷ്യല്‍ വര്‍ക്കര്‍ സുസ്മിത ജേക്കബ്, തണല്‍ ഇന്‍- ചാര്‍ജ് ഷാജഹാന്‍ തുടങ്ങിയവരും ജീവനക്കാരും അന്തേവാസികളും പങ്കെടുത്തു.
- Log in to post comments