വായനാ പക്ഷാചാരണം: ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു
വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഉപന്യാസ രചന മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കൊല്ലം ശ്രീനാരായണ കോളേജ്, പന്തളം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ യു.അധീഷ്, ഡോ.അര്‍ച്ചന ഹരികുമാര്‍ എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്. മലയാള ഭാഷയോട് ആഭിമുഖ്യമുള്ള പുതുതലമുറയാണ് വളര്‍ന്നു വരുന്നതെന്ന് ഇരുവരും പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനം ജൂലൈ 19 രാവിലെ 11 ന് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ് നിര്‍വഹിക്കും. ഉപന്യാസ രചനാ വിഭാഗം, സ്ഥാനം, വിജയികളുടെ പേര്, സ്‌കൂള്‍ എന്ന ക്രമത്തില്‍ ചുവടെ.
ഹയര്‍ സെക്കന്ററി-ഒന്നാം സ്ഥാനം-വി.അഭിരാമി, പാരിപ്പള്ളി അമൃത സംസ്‌കൃത് എച്ച്.എസ്.എസ്, രണ്ടാം സ്ഥാനം-സി. ഹരിപ്രിയ, തേവള്ളി ജി.എം.ബി.എച്ച്. എസ്.എസ്, മൂന്നാം സ്ഥാനം- രസ്‌ന രമേശ്, ചിതറ ജി.എച്ച്.എസ്.എസ്; ഹൈസ്‌കൂള്‍-ഒന്നാം സ്ഥാനം-എന്‍.അജ്മല്‍ മുഹമ്മദ്, കരിക്കോട് ടി.കെ.എം. സെന്റിനറി പബ്ലിക് സ്‌കൂള്‍, ആമിന നാസര്‍, കോയിക്കല്‍ ജി.എച്ച്.എസ്.എസ്, രണ്ടാം സ്ഥാനം- അദ്വൈത്, കൊട്ടിയം ഒക്‌സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മൂന്നാം സ്ഥാനം-ദിവ്യരൂപ്യ, വടക്കേവിള, എസ്.എന്‍. പബ്ലിക് സ്‌കൂള്‍; അപ്പര്‍ പ്രൈമറി- ഒന്നാം സ്ഥാനം-എച്ച്. കൃഷ്ണജിത്ത്, സെന്റ് പോള്‍ യു.പി.എസ്, രണ്ടാം സ്ഥാനം- ജെറിന്‍ ജേക്കബ്, പൂയപ്പള്ളി ജി.എച്ച്.എസ്, മൂന്നാം സ്ഥാനം-എസ്. നവശ്രീ, വാളത്തുംഗല്‍ മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂള്‍.
(പി.ആര്‍.കെ നമ്പര്‍.1772/2021)
- Log in to post comments