Skip to main content

അക്ഷി പദപ്രശ്‌ന പസിൽ സജ്ജമായി

കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്കായി 'അക്ഷി' പദപ്രശ്‌ന പസിൽ സജ്ജമായി. മലയാളം കംപ്യൂട്ടിങ് സംസ്ഥാന നോഡൽ ഏജൻസിയായ ഐസിഫോസിന്റെ സഹായ സാങ്കേതിക വിദ്യവിഭാഗമാണ് കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പകർന്നു നൽകുന്ന ഉപകരണം വികസിപ്പിച്ചെടുത്തത് .പഠന വിഷയങ്ങൾ പോലും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കിയ പസിലിനൊപ്പം ഐസിഫോസ് സാങ്കേതികവിദ്യയുടെ പ്രാദേശികവൽകരണം ലക്ഷ്യമിട്ട്  ആറ് സോഫ്റ്റ് വെയറുകളും പുറത്തിറക്കിയിട്ടുണ്ട്.
ഐസിഫോസിലെ ഭാഷാസാങ്കേതിക വിഭാഗമാണ് സോഫ്റ്റ് വെയറുകൾ വികസിപ്പിച്ചത്. malayalam.icfoss.org എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ ലഭിക്കും.  സോഫ്റ്റ് വെയറുകളുടെയും പസിലിന്റെയും   പ്രകാശനം  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
പി.എൻ.എക്സ്. 4232/2021

date