Skip to main content

ഇ-ശ്രം രജിസ്ട്രേഷനായി സ്ഥിരം കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്ക് പരിധിയിൽ വരുന്ന എറണാകുളം ഒന്നാം സർക്കിൾ, രണ്ടാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ ഇ-ശ്രം രജിസ്ട്രേഷന്റെ സ്ഥിരം കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു. കാക്കനാട് സിവിൽ സ്റ്റേഷൻ്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ  രജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 
ഇ എസ് ഐ, ഇ പി എഫ് അംഗത്വമില്ലാത്ത 16 നും 59 നും ഇടയിൽ പ്രായമുള്ള മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഈ അവസരം പ്രയോജപ്പെടുത്താവുന്നതാണ്. തൊഴിലാളികൾ ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.

date