നാലു വിജ്ഞാന്‍വാടികളിലേക്ക് കമ്പ്യൂട്ടര്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു
കാസര്‍കോട് ബ്ലോക്ക് പരിധിയിലെ നാല് വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് പരിജ്ഞാനമുളള എസ് എസ് എല്‍ സി കഴിഞ്ഞ പട്ടികജാതി യുവതീ യുവാക്കളെ 5000 രൂപ ഹോണറേറിയം വ്യവസ്ഥയില്‍ ട്യൂട്ടറായി നിയമിക്കുന്നു. മൊഗ്രാല്‍ പുത്തൂര്‍ പെര്‍ണടുക്ക, ബദിയടുക്കയിലെ പെരിയടുക്ക, കുമ്പളയിലെ കിദൂര്‍ കുണ്ടങ്കരടുക്ക, ചെങ്കള കെ കെ പുറം എന്നീ കോളനികളിലെ വിജ്ഞാന്‍വാടികളിലേക്കാണ് ട്യൂട്ടര്‍മാരെ വേണ്ടത്. അതാത് കോളനിയിലുള്ളവര്‍ക്ക് മുന്‍ഗണന. വിജ്ഞാന്‍വാടികളില്‍ പത്രങ്ങള്‍, പുസ്തകങ്ങള്‍, തൊഴില്‍ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ പരിപാലിക്കുക, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്പ്പിക്കുന്നിന് സഹായിക്കുക തുടങ്ങിയവയാണ് ട്യൂട്ടറുടെ പ്രധാന ചുമതല. വൈകുന്നേരം നാലു മുതല്‍ ഏഴ് വരെയാണ് ജോലി സമയം. അവധി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെയും. വെള്ളിയാഴ്ച അവധിയായിരിക്കും. ജൂലൈ രണ്ടിനകം വിദ്യാനഗര്‍ അണങ്കൂര്‍ സ്കൗട്ട് ഭവന് സമീപമുള്ള പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറയിച്ചു.
- Log in to post comments