Skip to main content

ഗതാഗതം  നിരോധിച്ചു

ആലപ്പുഴ: എ.സി റോഡ്-കരുമാടി-വിളക്കുമരം റോഡിലെ തൈച്ചേരി തോട് പാലം പുനർ നിർമാണത്തിനായി പൊളിക്കുന്നതിനാൽ ഇന്നു  (ജനുവരി 25) മുതൽ  നിർമാണം പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.

എ.സി റോഡിലൂടെ വരുന്ന വാഹനങ്ങൾ പൂപ്പള്ളി വഴി നെടുമുടി കരുവാറ്റ റോഡിലൂടെയും വൈശ്യംഭാഗം ഭാഗത്തുനിന്ന് വരുന്നവ  വൈശ്യംഭാഗം ചമ്പക്കുളം റോഡ് വഴി നെടുമുടി- കരുവാറ്റ റോഡിൽ എത്തിയും കടന്നു പോകണമെന്ന് പൊതുമരാമത്ത് പാലം ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date