ചെങ്കല്‍ പഞ്ചായത്തിലെ നടീല്‍ ഉത്സവത്തിന് തുടക്കമായി
പാറശ്ശാല ചെങ്കല്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ വഌത്താങ്കര വൃന്ദാവന്‍ ഹൈസ്കൂളില്‍ സംഘടിപ്പിച്ച സ്കൂള്‍ പച്ചക്കറി കൃഷി പദ്ധതിയായ 'നടീല്‍ ഉത്സവം 2018' ന് തുടക്കമായി. സംസ്ഥാനത്ത് ജൈവകൃഷി പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പ്രശംസനീയമാണെന്നും വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
സ്കൂളിലെ മുത്തശ്ശിമാവിന്റെ ചുവട്ടില്‍ സജ്ജീകരിച്ച വേദിയിലാണ് പരിപാടി നടന്നത്. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്. സലൂജ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ലാല്‍, ചെങ്കല്‍ വാര്‍ഡംഗം റ്റി. മിനി, പി.റ്റി.എ പ്രസിഡന്റ് ഷാജി, സ്കൂള്‍ മാനേജര്‍ മോഹന്‍ലാല്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരും പങ്കെടുത്തു.
(പി.ആര്.പി 1797/2018)
- Log in to post comments