അവലോകന യോഗം ചേര്‍ന്നു
പൊതുമരാമത്ത് - ജല അതോറിറ്റി വകുപ്പുകളില്‍ നടന്നു വരുന്ന വിവിധ പ്രവൃത്തികളുടെ മലപ്പുറം മണ്ഡലതല അവലോകന യോഗം പി. ഉബൈദുള്ള എം. എല്‍.എ ഉദ്ഘാടനം ചെയ്തു. ജല ജീവന് മിഷന്റെ കീഴില്‍ പൂക്കോട്ടൂര്‍ പുല്‍പ്പറ്റ, മൊറയൂര്‍ പഞ്ചായത്തുകളില്‍ നടപ്പാക്കി വരുന്ന സമഗ്ര കുടിവെള്ള പദ്ധതികളുടെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മറ്റു സാങ്കേതിക നടപടികള്‍ ത്വരിതപ്പെടുത്തുവാനും തീരുമാനിച്ചു. ബജറ്റില്‍ ഉള്‍പ്പെട്ട റോഡുകളുടെ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി ഭരണാനുമതിക്കായി ഉടന്‍ സമര്‍പ്പിക്കും. നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെട്ട അത്താണിക്കല്‍ - വെള്ളൂര്‍ - തടപ്പറമ്പ് ആലക്കാട് റോഡ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ ഉടന്‍ പരിഹരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കാരാട്ട് അബ്ദുറഹിമാന് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി. സി. അബ്ദുറഹിമാന്, അടോട്ട് ചന്ദ്രന്, റാബിയ ചോലക്കല്‍, പി.സുനീറ വൈസ് പ്രസിഡണ്ടുരായ സാദിഖ് പൂക്കാടന്‍, അബ്ദുല്‍ ജലീല്‍, പി. കെ. ഖമറുന്നീസ, അനിത മണികണ്ഠന്, പൂക്കോട്ടൂര്‍ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്മാന് എം. ടി അലി, പൂക്കോട്ടൂര്‍ പഞ്ചായത്ത് അംഗം പി.ജുമൈല, വാട്ടര്‍ അതോറിറ്റി പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. എസ് അന്‍സാര, പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജസ്റ്റിന് ഫ്രാന്‍സിസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ പി. കെ. റഷീദലി, സി.എഫ് ലിയോന്സ്, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ സി.വിമല്‍ രാജ്, എം. ഷംസുദ്ദീന്, ഹോര്‍ട്ടി കോര്‍പ്പ് റീജിയണല്‍ മാനേജര്‍ ഷാജി. ടി. ആര്, മത്സ്യ ഫെഡ് ജില്ലാ മാനേജര്‍ മനോജ്, കരാറുകാരന് കെ. എം. അക്ബര്‍ മലബാര്‍ ടെക്ക്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ റെജി, പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments