Skip to main content

കൊട്ടാരക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസ്; ശിലാസ്ഥാപനം നാളെ (ജൂലൈ 18)

 

കൊട്ടാരക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ (ജൂലൈ 18) അഡ്വ. പി. അയിഷാ പോറ്റി എം.എല്‍.എ നിര്‍വഹിക്കും. രാവിലെ 10ന് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ബി. ശ്യാമളയമ്മ അധ്യക്ഷയാകും. 

കൊടിക്കുന്നില്‍ സുരേഷ് എം.പി, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം ബി. ശശികുമാര്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ സി. മുകേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്.ആര്‍. രമേശ്, അഡ്വ. കെ. ഉണ്ണികൃഷ്ണന്‍ മേനോന്‍, തഹസീല്‍ദാര്‍ ബി. അനില്‍കുമാര്‍ തുങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ. നമ്പര്‍ 1601/18)

date