Post Category
സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം 21 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജൂലൈ 21 ന് അഭിമുഖം നടത്തുന്നു. സെയില്‍സ് എക്സിക്യൂട്ടീവ്സ് (പുരുഷന് / സ്ത്രീ - പ്ലസ് ടു / ബിരുദം), സോഫ്റ്റ്വെയര് ഡവലപ്പര്‍( ബി.സി.എ/എം.സി.എ, ബി.ടെക് / എം.ടെക്), സെയില്‍സ് ഓഫീസര്‍സ് (ബിരുദം), കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ (സ്ത്രീ - ബി.ബി.എം / ബി.കോം / ബി.ബി.എ.), മാര്‍ക്കറ്റിംഗ് മാനേജര്‍ (പുരുഷന് - എം.ബി.എ / ബി.ബി.എ) എന്നിവയിലേക്കാണ് അഭിമുഖം.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 - 2707610.
date
- Log in to post comments