Post Category
ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് അംശാദായം വര്‍ധിപ്പിച്ചു
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്വയംതൊഴില്‍ ചെയ്യുന്ന അംഗങ്ങള്‍ ഉള്‍പ്പെടെയുളള തൊഴിലാളികളുടെ അംശാദായം 40 രൂപയില്‍ നിന്ന് 100 രൂപയായി വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തില്‍ തൊഴിലാളി വിഹിതം 50 രൂപയും തൊഴിലുടമ വിഹിതം 50 രൂപയുമായി 100 രൂപ സെപ്റ്റംബര്‍ ഒന്നു മുതല്‍ അടക്കണം. വര്‍ധന സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments