Skip to main content

വനിതാ ജാഗ്രതാ സമിതി കോഓര്‍ഡിനേറ്റര്‍ ഒഴിവ്

കോട്ടയ്ക്കല്‍ നഗരസഭയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററില്‍ വനിതാ ജാഗ്രതാ സമിതി കോഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. എം.എസ്.ഡബ്യു- മെഡിക്കല്‍ & സൈക്യാട്രി സ്‌പെഷ്യലൈസേഷന്‍/ എം.എ സൈക്കോളജിയാണ് യോഗ്യത. ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂലൈ 24 ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.

date