Post Category
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ ദ്രവ്യഗുണ, അഗദതന്ത്ര, രചനാശരീര വകുപ്പുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 6 ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള പ്രിന്‍സിപ്പളിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ജനന തിയ്യതി, വിദ്യാ.്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും, അവയുടെ ശരിപകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍: 0497 2800167.
date
- Log in to post comments