Skip to main content

സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കുന്നു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ സംരംഭകര്‍ക്കായി നടത്തുന്ന സംരംഭകത്വ സെമിനാര്‍ ജൂലൈ 24 ന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. രാവിലെ 9.30 ന് ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പാറോളി ഖദീജ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി അബ്ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ  സബാഹ്, കെ.ടി സിദ്ധീഖ്, ഫസീല ടീച്ചര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ വി.പി അബ്ദുല്‍സലാം, കുറ്റിപ്പുറം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എസ്. നജീം തുടങ്ങിയവര്‍ സംബന്ധിക്കും.
വ്യവസായ വകുപ്പിന്റെ പദ്ധതികള്‍ പരിചയപ്പെടുത്തുന്നതിനും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായാണ് വ്യവസായ സംരംഭകര്‍ക്കായി ഈ സെമിനാര്‍ നടത്തുന്നത്.

 

date