Skip to main content

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം 

 
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിന്റെ പരിധിയിലുള്ള ഞാറനീലി, കുറ്റിച്ചല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ രണ്ട് മുതല്‍ നാലു വരെയുള്ള ക്ലാസുകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി താല്‍പ്പര്യമുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് ഞാറനീലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന പരിക്ഷയ്ക്ക് ഹാജരാകണമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.  അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല.  തെരഞ്ഞെടുക്കുന്നവര്‍ക്ക് പഠനത്തിനും താമസ, ഭക്ഷണ സൗകര്യങ്ങള്‍ക്കുമുള്ള ചെലവ് സൗജന്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2812557.
(പി.ആര്‍.പി. 1925/2018)

date