Skip to main content

ബില്ലുകള്‍ മാത്യഭാഷയില്‍ നല്‍കണണം ; ബോര്‍ഡുകള്‍ മലയാളത്തില്‍ വേണം

പാചകവാതകം വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലുകള്‍ മലയാളത്തില്‍ വേണമെന്നും ഉപഭോക്താക്കളെ ഉദ്ദേശിച്ച് തയ്യാറാക്കുന്ന പ്രദര്‍ശന ബോര്‍ഡുകള്‍ മലയാളത്തില്‍ വേണമെന്നും പാചക വാതക ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത ഉപഭേക്താക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സംബന്ധിച്ചു കമ്പനി തീരമാനം ആവശ്യമാണന്നും ആവശ്യം ശ്രദ്ധയില്‍ പെടുത്തുമെന്നും കമ്പനി ഉടമ അറിയിച്ചു.  സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ  ഭാഗമായി വീടുകളില്‍ ചെന്ന് പരിശോധിക്കുന്നതിന് കമ്പനി നേരിട്ട് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ വീടുകളില്‍ എത്തി എല്ലാ ഉപകരണങ്ങളും പരിശോധിക്കും. ഇവര്‍ക്ക് ഫിസായി 150 രൂപയും ജി.എസ്.ടിയും നല്‍കണം. എന്നാല്‍ ഇത് നിര്‍ബന്ധമല്ലെന്നും കമ്പനി ഉടമകള്‍ അറിയിച്ചു. പരിശോധനക്കായി എത്തുന്നവരുടെ കയ്യില്‍ ചുമതലപ്പെടുത്തിയ കമ്പനിയുടെ കത്തും തിരിച്ചറിയില്‍ കാര്‍ഡും ഉണ്ടായിരിക്കും.
യോഗം ഡപ്യുട്ടി കലക്ടര്‍ പ്രസന്ന കുമാരി നിയന്ത്രിച്ചു. കമ്പനി പ്രതിനിധികളായ അസി.മാനേജര്‍ മഞ്ജുഷ ഗോപിനാഥ് (ഐ.ഒ.സി.) സെയില്‍സ് മാനേജര്‍മാരായ അരവിന്ദാക്ഷന്‍ എന്‍.പി. (ഭാരത് പെട്രോളിയം) രാഹുല്‍ സി.എസ്(എച്ച്.പി.സി.) സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥരായ ബാബു പോള്‍ തട്ടില്‍, സുരേഷ് ബാബു എം. തുടങ്ങിയവര്‍ പങ്കെടുത്തു.

 

date