സ്ലാലോം റെയ്സില്‍ മൈക് ഡോസനും നൗറിയ ന്യൂമാനും ജേതാക്കള്‍
വെള്ളിയാഴ്ച നടന്ന സ്ലാലോം റെയ്സ് വിഭാഗത്തില്‍ ഒളമ്പിക്സ് താരം ന്യൂസിലന്റുകാരന് മൈക് ഡോസന് ജേതാവായി. സ്പെയിന്കാരന് ഗര്‍ഡ് സെറാസോള്‍സ് രണ്ടാംസ്ഥാനവും അമേരിക്കക്കാരനായ ഡെയിന്‍ ജാക്സണ് മൂന്നാംസ്ഥാനവും നേടി. മലബാര്‍ റിവര്‍ ഫെസ്റ്റിവലിലെ മുന്‍ 'റാപിഡ് രാജ'യാണ് മൈക് ഡോസന്. നാല് മത്സരയിനങ്ങളിനും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവരെയാണ് 'റാപിഡ് രാജ'യായി തെരഞ്ഞെടുക്കുന്നത്. വനിതകളുടെ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ നൗറിയ ന്യൂമാന്‍ ഒന്നാംസ്ഥാനം നേടി.
നെതര്‍ലാന്‍ഡ്സിന്റെ മാര്‍ട്ടിന വെഗ്മാന്‍ രണ്ടും അമേരിക്കയുടെ നിക്കോളോ മാന്‍സ്ഫീല്‍ഡ് മൂന്നാംസ്ഥാനവും നേടി. ശനിയാഴ്ച പുരുഷ-വനിതാ പ്രൊഫഷണല്‍ താരങ്ങള്‍ മത്സരിക്കുന്ന ബോട്ടോര്‍ ക്രോസ് മത്സരം പുലിക്കയത്ത് ചാലിപ്പുഴയില്‍ നടക്കും. രാവിലെ 10ന് മത്സരങ്ങള്‍ ആരംഭിക്കും. ദേശീയ -വിദേശ താരങ്ങള്‍ പങ്കടുക്കും.
- Log in to post comments