Skip to main content

സമ്പൂര്‍ണ ഇംഗ്ലീഷ് സാക്ഷരത പുസ്തകം പ്രകാശനം ചെയ്തു

മാവൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഇംഗ്ലീഷ് സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്താക്കുന്ന പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് സാക്ഷരത പുസ്തക പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കെ.പി.കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. റഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു. 
ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജനങ്ങളെ ഇംഗ്ലീഷ് സംസാരിക്കാനും വായിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സിലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ട്രോമ കെയര്‍ ഡോ.ജയന്ത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.മുനീറത്ത്, വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഉസ്മാന്‍, ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ കവിതാ ഭായ്, പ്രൊജക്ട് ചെയര്‍മാന്‍ ബാബ അലക്‌സാണ്ടര്‍, പ്രൊജക്ട് കണ്‍വീനര്‍ ആന്റ് മീഡിയ മാനേജര്‍ ശ്രീജിത്ത് ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

date