അനര്‍ഹമായ മുന്‍ഗണനാ കാര്‍ഡുകള്‍ മാറ്റുന്നതിന് അവസരം
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ (ബി.പി.എല്‍, എ.എ.വൈ) കൈവശമുള്ളവര്‍, കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) ഓഫീസിലെത്തി കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു.
സര്‍ക്കാര്‍,പൊതുമേഖലാ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍, 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, ഒരു ഏക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍, ആദായനികുതി ഒടുക്കുന്നവര്‍, 25,000 രൂപക്കുമേല്‍ പ്രതിമാസ വരുമാനമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കാര്‍ഡുടമകള്‍ക്കെതിരെ നടപടി എടുക്കും. പൊതുജനങ്ങള്‍ ക്കും അനര്‍ഹരുടെ വിവരങ്ങള്‍ സ്വയം പേര് വെളിപ്പെടുത്താതെ 2374565 എന്ന നമ്പറില്‍ അറിയിക്കാം. ഓഫീസ് പരിധിയില്‍ പരാതി പരിഹാരത്തിനായി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ 9188527837, 9188527838 എന്നീ നമ്പറുകളിലും, മാനേജര്‍, സി.ആര്‍.ഒ എന്നിവരുടെ 9188527502, 9188527402 എന്നീ നമ്പരുകളിലും ബന്ധപ്പെടാം. കാര്‍ഡുടമകള്‍ മാസവസാനത്തെ തിരക്ക്, ഇ-പോസ് മെഷീന്‍ പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനായി 25 ന് മുമ്പായി റേഷന്‍ സാധനങ്ങള്‍ വാങ്ങണമെന്നും റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു.
- Log in to post comments