Post Category
ലോകായുക്ത ക്യാമ്പ് സിറ്റിംഗ്
കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപ ലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീര്‍ എന്നിവര്‍ സിറ്റിംഗില്‍ പരാതി പരിഗണിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന സിറ്റിംഗില്‍ ആദ്യ ദിവസം ഡിവിഷന്‍ ബഞ്ച് 47 കേസുകളും സിങ്കിള്‍ ബഞ്ച് 25 കേസുകളും പരിഗണിച്ചു. മൂന്ന് കേസുകള്‍ തീര്‍പ്പാക്കി. രണ്ടാം ദിവസം 29 കേസുകളാണ് പരിഗണിച്ചത്. പുതിയ ഒരു പരാതി ലഭിച്ചു. അടുത്ത സിറ്റിംഗ് ഒക്‌ടോബര്‍ 25, 26 തീയതികളില്‍ നടക്കും.
date
- Log in to post comments