Skip to main content

പാല്‍ ഗുണനിലവാര പരിശീലനം

ബേപ്പൂര്‍, നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലിന്റെ ഗുണനിലവാരം, മെച്ചപ്പെട്ട പാല്‍വില ലഭ്യമാക്കല്‍, ശാസ്ത്രീയ കറവരീതി, അനുബന്ധ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ 24,25 തീയതികളിലായി പരിശീലനം നടത്തും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്കാണ് പരിശീലനം. താല്‍പര്യമുളളവര്‍ 24 ന് രാവിലെ 10 മണിക്ക് മുമ്പായി, ബാങ്ക് പാസ്സ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ്  കോപ്പി,  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, 15 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ : 0495 2414579. 
 

date