Post Category
പോളിടെക്‌നിക്ക് പ്രവേശനം
പോളിടെക്‌നിക്ക് പ്രവേശനത്തിന് മൂന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരം പെരിന്തല്‍മണ്ണ ഗവ: പോളിടെക്‌നിക്കില്‍ പ്രവേശനം ലഭിച്ചവര്‍ അലോട്ട്‌മെന്റ് സ്ലിപ്, ടി.സി, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, നിശ്ചിത ഫീസും സഹിതം രക്ഷിതാവുമൊത്ത് 2018 ജൂലൈ 18 ന് രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ എത്തണം.
ഒന്നാമത്തെയും, രണ്ടാമത്തെയും അലോട്ട്‌മെന്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്തവര്‍ മൂന്നാമത്തെ അലോട്ട്‌മെന്റില്‍ കിട്ടിയ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ടോ അല്ലാതെയോ ഉയര്‍ന്ന ഓപ്ഷന് ശ്രമിക്കണമെങ്കില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 19, 20 തീയതികളില്‍ രാവിലെ 9 ന് പെരിന്തല്‍മണ്ണ പോളിടെക്‌നിക്ക് കോളേജില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04933 227253, 9400006448
date
- Log in to post comments