Skip to main content

ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പ്രവേശനം

പെരിന്തല്‍മണ്ണ ഗവ:പോളിടെക്‌നിക്കിന്റെ കീഴില്‍ മങ്കട വേരുംപുലാക്കലില്‍ പ്രവര്‍ത്തിക്കുന്ന ഗവ:ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ജൂലൈ 21ന്  രാവിലെ 10 ന് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്കില്‍ നടക്കും.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അന്നേ ദിവസം വിദ്യാഭ്യാസ യോഗ്യത, ജനന തീയതി തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവുമൊത്ത് ഗവ. പോളിടെക്‌നിക്ക് കോളേജില്‍ എത്തണം.   ജാതി   സംവരണത്തിന്  അര്‍ഹതയുളള പട്ടികജാതി/ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍, ഒ.ഇ.സി/എസ്.ഇ.ബി.സി വിദ്യാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ ഹാജരാക്കണം.   എസ്.ഇ.ബി.സി.    വിദ്യാര്‍ത്ഥികള്‍ നോണ്‍ ക്രീമിലെയര്‍ അല്ലെങ്കില്‍ എട്ട് ലക്ഷത്തില്‍ കവിയാത്ത    വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍  പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്.

 

date