Skip to main content

തിരുവോണം ബംബര്‍ ഭാഗ്യക്കുറി വില്‍പന നാളെ തുടങ്ങും

സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ ടിക്കറ്റിന്റെ ജില്ലാതല വിതരണോല്‍ഘാടനം ഇന്ന് (ജൂലൈ 18) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിക്കും. ഉച്ചക്ക് ഒരുമണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി.
250 രൂപയാണ് തിരുവോണം ബംബര്‍ ടിക്കറ്റിന്റെ വില. സെപ്റ്റംബര്‍ ഒമ്പതുവരെ ടിക്കറ്റുകള്‍ ലഭിക്കും. 10 പരമ്പരകളിലായി 90 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിക്കുക. ഒന്നാം സമ്മാനമായി 10 കോടി രൂപ എല്ലാ പരമ്പരകള്‍ക്കും പൊതുവായും രണ്‍ണ്ടാം സമ്മാനമായി 50 ലക്ഷം രൂപ ഓരോ പരമ്പരയിലും ഒന്നുവീതം പേര്‍ക്കും നല്‍കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും  ഓരോ പരമ്പരയിലും രണ്ട ണ്‍ുവീതവും നല്‍കും.

date