Skip to main content

ആരോഗ്യകേരളത്തില്‍ ജോലി ഒഴിവ്

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജോലി ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ബിഎസ്‌കെ കോഡിനേറ്റര്‍, ജെപിഎച്ച്എന്‍, എക്‌സ്‌റേ ടെക്‌നീഷ്യന്‍ ഒഴിവുകളാണുള്ളത്.
ആര്‍ബിഎസ്‌കെ കോഡിനേറ്റര്‍ തസ്തികയിലേക്ക് എംഎസ്‌സി നഴ്‌സിങും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ള ജൂലൈ ഒന്നിന് 40 വയസ്സ് തികയാത്തവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 16000. ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം അഭികാമ്യം. ജെ.പി.എച്ച്.എന്‍ നിയമനത്തിനായി എ.എന്‍.എം യോഗ്യതയും, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്  കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ള ജൂലൈ ഒന്നിന് 40 വയസ്സ് തികയാത്തവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 11620.
എക്‌സറേ ടെക്‌നീഷ്യന്‍ നിയമനത്തിന് പ്ലസ് ടു വും ഡിപ്ലോമ ഇന്‍ റാഡിയേഷന്‍ ടെക്‌നോളജി യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും, ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ജുലൈ ഒന്നിന് 40 വയസ്സ് തികയരുത്.
താത്പര്യമുള്ളവര്‍ ജൂലായ്  26 നകം ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും arogyakeralam.gov.in  0483 2730313.

 

date