നാടിന്റെ ബഹുസ്വരത കാത്തുസൂക്ഷിക്കുന്നത് പൊതുവിദ്യാലയങ്ങള്‍: മന്ത്രി ഡോ: കെ.ടി ജലീല്‍
നാടിന്റെ ബഹുസ്വരത കാത്തുസൂക്ഷിക്കുന്നത് പൊതുവിദ്യാലയങ്ങളാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീല്‍. പുറത്തൂര്‍ ഗവ: ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ഹൈടെക് ബ്ലോക്കുകളുടെ ശിലാസ്ഥാപന, ഹയര്‍സെക്കന്ററി ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. വിവിധ സാഹചര്യങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിച്ചും കളിച്ചും വളരുന്നതോടെ സഹിഷ്ണുതാപരമായ ജീവിതം നയിക്കാന്‍ അവര്‍ക്കാകും. എന്നാല്‍ സ്വകാര്യ സ്കൂളുകളില്‍ അത്തരം അനുഭവങ്ങളില്ല. ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകളുള്ളതിന്റെ ഗുണം മലപ്പുറത്തിനുണ്ട്. അതിനാല്‍ പൊതുവിദ്യാലയങ്ങളെ അഭിവൃദ്ധിപ്പെടുത്തണം. കഴിഞ്ഞ വര്‍ഷം 136000 പുതിയ വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാലയങ്ങളിലെത്തിയതെങ്കില് ഈ അധ്യയന വര്‍ഷം 186000 ആയി ഉയര്‍ന്നു. ഇത്തരത്തില്‍ കുട്ടികളെല്ലാം പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന് സ്വകാര്യ സ്കൂളുകളോട് ഗുഡ് ബൈ പറയണമെന്ന് മന്ത്രി പറഞ്ഞു.
- Log in to post comments