സംസ്ഥാനതല കര്‍ഷക ദിനാഘോഷം: സ്വാഗത സംഘം രൂപികരികരണം ഇന്ന്
സംസ്ഥാനതല കര്‍ഷക ദിനാചരണാഘോഷത്തിന്റെ സ്വാഗത സംഘം രൂപികരണ യോഗം ഇന്ന് ( ജുലായ് 15) പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനാകും. യോഗത്തില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ (പൊന്നാനി, പെരുമ്പടപ്പ്, തിരൂര്‍, കുറ്റിപ്പുറം), പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആഗസ്റ്റ് 16 ന് നടക്കുന്ന സംസ്ഥാനതല കര്‍ഷകദിനാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എടപ്പാള്‍ സഫാരി മൈതാനത്ത് ആഗസ്റ്റ് 12 മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന വിപുലമായ കാര്‍ഷികമേളയും പ്രദര്‍ശനവുമാണ് സംഘടിപ്പിക്കുക. കൂടാതെ സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, കാര്‍ഷിക വിളകളുടെ വിപണനവും പ്രദര്‍ശനവും ഉണ്ടാകും. നൂറിലധികം സ്റ്റാളുകള്‍ ഉള്ള കര്‍ഷക ദിനാചരണ മേളയില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഫുഡ് കോര്‍ട്ടും പ്രവര്‍ത്തിക്കും. ദിനാചരണത്തില്‍ സംസ്ഥാന തല മികച്ച കര്‍ഷകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കും.
- Log in to post comments