Post Category
ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി
ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ക്കായി വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വളാഞ്ചേരി മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിതകേരളമിഷന്‍ സംസ്ഥാനതല വിവര വക്താവും കില ട്രയിനറുമായ ശങ്കരനാരായണന്‍, ബാബുരാജ് (ഹരിതകേരളമിഷന്‍), ജയരാജ് (ശുചിത്വമിഷന്‍), സുരേന്ദ്രന്‍, മജ്ല, സിന്ധു എന്നിവര്‍ ക്ലാസെടുത്തു.
നാടിനെ മാലിന്യ മുക്തമാക്കുന്നതോടൊപ്പം സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കിയുള്ളതായിരുന്നു പരിശീലന ക്ലാസുകള്‍. അടുത്ത മാസത്തോടെ വീടുകളില്‍ ചെന്ന് പ്ലാസ്റ്റിക്ക് ശേഖരണം ഊര്‍ജിതമാക്കുന്നതിന് മുന്നോടിയായാണ് ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ക്ക് ക്ലാസുകള്‍ സംഘടിപ്പിച്ചത്.
date
- Log in to post comments