അധ്യാപക ഒഴിവ്
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ അറബിക് അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എ അറബിക്, നെറ്റ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 16ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് കോളേജില്‍ എത്തണം. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ www.ptmgovernmentcollege.in ല്‍ ലഭിക്കും.
മലപ്പുറം ഗവ. കോളേജില്‍ ഇസ്ലാമിക് ഹിസ്റ്ററി തസ്തികയില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട് തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 20 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കോളേജില്‍ എത്തണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രമേ ഇല്ലാത്തവരെ പരിഗണിക്കുകയുള്ളൂ.
മലപ്പം ഗവ:ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എ അറബിക് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ജൂലൈ 16ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്കായി സ്‌കൂളില്‍ എത്തണം.
- Log in to post comments