Skip to main content

1322 വളര്‍ത്തുമൃഗങ്ങള്‍ ക്യാമ്പുകളില്‍

 

ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ 1322 വളര്‍ത്തു മൃഗങ്ങള്‍ക്കും സംരക്ഷണം. പശു, എരുമ, പോത്ത് എന്നിവ ഉള്‍പ്പെടെ 934 ഉം 388 ആടുകളുമാണ് ഉടമകളോടൊപ്പം ക്യാമ്പുകളില്‍ കഴിയുന്നത്. ആര്‍പ്പൂക്കര, കല്ലറ, തലയോലപ്പറമ്പ്, തലയാഴം, മറവന്‍തുരുത്ത്,ഉദയനാപുരം പഞ്ചായത്തുകള്‍ വൈക്കം മുനിസിപ്പാലിററി  എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് വളര്‍ത്തു മൃഗങ്ങളെയും സംരക്ഷിച്ചിട്ടുള്ളത്. മഴക്കെടുതിയില്‍ നാശം സംഭവിച്ച തൊഴുത്തുകള്‍ പുനരുദ്ധരിക്കുന്നതിന് സഹായം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതായി മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. മൃഗാശുപത്രികള്‍ മുഖേന ഇതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കും.

                                                      (കെ.ഐ.ഒ.പി.ആര്‍-1516/18)

date