ജില്ലാതല ശില്പശാല 23ന്
പൊതു ജലാശയങ്ങളേയും പൊതു നിരത്തുകളെയും മാലിന്യമുക്തമാക്കുന്നതിനായുളള ജില്ലാതല ശില്പശാല ജൂലൈ 23 രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ് മുഖ്യപ്രഭാഷണം നടത്തും. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്, പഞ്ചായത്ത് ഡയറക്‌ട്രേറ്റ്, നഗരകാര്യ ഡയറക്‌ട്രേറ്റ്, കേരള പോലീസ്, ഹെല്‍ത്ത് സര്‍വ്വീസസ്, ഫുഡ്‌സെയ്ഫിറ്റി എന്നീ വിവിധ വകുപ്പുകളുടെ നിയമങ്ങള്‍ അവതരിപ്പിക്കും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ജെ. ജോസ്‌മോന്‍ സ്വാഗതവും അസി. എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ജെ.എസ് സൈജു നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്‍-1520/18)
- Log in to post comments