Skip to main content

മണ്ണന്തല പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍  പ്രവേശനത്തിന് അപേക്ഷിക്കാം

 

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ മണ്ണന്തലയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ഈ അധ്യയന വര്‍ഷം മുതല്‍ യോഗ്യതയനുസരിച്ച് പ്രവേശനം നല്‍കുന്നു.  പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി / ഡിപ്ലോമ, പി.ജി., പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  നിശ്ചിത മാതൃകയിലുള്ള അപേക്ഷയ്‌ക്കൊപ്പം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഈ മാസം 31 ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവന്‍, കനകനഗര്‍, വെള്ളയമ്പലം, കവടിയാര്‍, പി.ഒ, തിരുവനന്തപുരം-695003 വിലാസത്തില്‍ ലഭ്യമാക്കണം.  ആകെയുള്ള 40 സീറ്റുകളില്‍ 68 ശതമാനം പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും 17 ശതമാനം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും അഞ്ച് ശതമാനം ഒ.ബി.സിക്കും 10 ശതമാനം മറ്റു വിദ്യാര്‍ഥികള്‍ക്കും ആയിരിക്കുമെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.പി. 1927/2018)

date