Post Category
സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംരംഭമായ കേരളോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ജില്ലതാല സെവന്‍സ് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. വ്യക്തിഗത ടീമുകള്‍ക്കും യൂത്ത് ക്ലബിനെ പ്രതിനിധീകരിച്ചുള്ള ടീമുകള്‍ക്കും പങ്കെടുക്കാം. ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്പ്പറേഷന് അടിസ്ഥാനത്തില്‍ അപേക്ഷിക്കാവുന്നതാണ്. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നിയന്ത്രണത്തിലും നിയമാവലി അനുസരിച്ചുമാണ് മത്സരം. താല്‍പ്പര്യമുള്ള ടീമുകള്‍ ജൂലൈ 28 നകം ജില്ലാ യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, പട്ടം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0471 2555740.
(പി.ആര്.പി. 1927/2018)
date
- Log in to post comments