കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി
കട്ടപ്പന ബി. ആര്‍.സിയുടെ പരിധിയിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായുളള മെഡിക്കല്‍ ക്യാമ്പ് കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ സൈക്യാട്രി, സൈക്കോളജി, അസ്ഥിരോഗവിഭാഗം, നേത്രരോഗം, ഇ.എന്‍.ടി വിഭാഗങ്ങളാണ് പരിശോധന നടത്തിയത്. ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്ക് വിദഗ്ധ പരിചരണവും ഉപകരണങ്ങളും ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഡോക്ടര്‍മാര്‍ക്കൊപ്പം സാങ്കേതിക വിദഗ്ദരുടെ സേവനവും ലഭ്യമായ ക്യാമ്പിലെ പരിശോധനയ്ക്കുശേഷം പരിമിതികള്‍ കണ്ടെത്തുന്ന വിഭാഗത്തിലെ കുട്ടികള്‍ക്ക് അനുയോജ്യമായ ഉപകരണങ്ങളും സമഗ്രശിക്ഷാ അഭിയാന്‍ പിന്നീട് സൗജന്യമായി ലഭ്യമാക്കും. ക്രച്ചസ് വിത്ത് ഷൂ പോലുളള ഉപകരണങ്ങള്‍ ആവശ്യമുളളവര്‍ക്ക് പരിശോധനാ വേളയില്‍ തന്നെ ടെക്‌നീഷ്യന്‍മാര്‍ കൃത്യമായി അളവെടുക്കുതിനാല്‍ ഉപകരണങ്ങള്‍ കുട്ടികളുടെ പാകത്തിന് ലഭ്യമാക്കുവാന്‍ സാധിക്കും.
കഴിഞ്ഞ ഒരുമാസമായി റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയിലൂടെ കണ്ടെത്തിയ കുട്ട'ികള്‍ക്കാണ് ക്യാമ്പില്‍ പരിശോധന നടത്തിയത്. സൈക്കോളജി, അസ്ഥിരോഗ വിഭാഗങ്ങളിലായി 148 കുട്ടികളും കണ്ണ്, ഇ.എന്‍.ടി വിഭാഗങ്ങളിലായി 103 കു'ട്ടികളും ക്യാമ്പില്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെയാണ് മികച്ച ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാക്കിയത്. സൈക്യാട്രിസ്റ്റ് ഡോ. വളളികിരണ്‍, സൈക്കോളജിസ്റ്റുമാരായ ഡോ.രജിത് ഐസക്, ഡോ.അശ്വതി കൃഷ്ണന്‍, അസ്ഥിരോഗ വിഭാഗം ഡോ. അമല്‍ ആര്‍, ടെക്‌നീഷ്യന്‍ യദുകെ.ഉദയന്‍, ഒഫ്താല്‍മോളജിസ്റ്റ് ഡോ.മെറിന്‍ സൂസന്‍, ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് ഡോ. റൂബി മാമന്‍ എന്നിവര്‍ കുട്ട'ികളെ പരിശോധിച്ചു. കട്ട'പ്പന ബി.ആര്‍.സിയിലെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ വി.സി.രാധാകൃഷ്ണന്‍, ട്രെയിനര്‍ ബിനോജ്, സി. ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍മാര്‍, റിസോഴ്‌സ് അധ്യാപകര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
- Log in to post comments