Skip to main content

കെട്ടിട ലേലം : ക്വട്ടേഷന്‍ ക്ഷണിച്ചു

പൊതുമരാമത്ത് വകുപ്പിന്റെ ഇടുക്കി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അധീനതയിലുള്ള തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഏകദേശം 60 വര്‍ഷത്തിന് മുകളില്‍ പഴക്കവും 192.30 ചതുരശ്ര മീറ്റര്‍ തറ വിസ്തീര്‍ണ്ണവുമുള്ള കെട്ടിടം അടിത്തറയോടുകൂടി ഇപ്പോഴുള്ള അവസ്ഥയില്‍ ജൂലൈ 26ന് രാവിലെ 11ന് ലേലം ചെയ്യും. ക്വട്ടേഷനുകള്‍ ജൂലൈ 25ന് വൈകിട്ട് നാലുവരെ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കാര്യാലയത്തില്‍ സ്വീകരിക്കും. നിരതദ്രവ്യമായി 4000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെട്ടിട വിഭാഗം തൊടുപുഴയുടെ പേരില്‍ ഉള്ളടക്കം ചെയ്യണം.

date