Skip to main content

ഫോഡര്‍ പ്രൊഡക്ഷന്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

    മൃഗസംരക്ഷണ വകുപ്പ് നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്റെ കീഴിലുള്ള 'ഫോഡര്‍ പ്രൊഡക്ഷന്‍ പദ്ധതി'യിലേക്ക് അപേക്ഷ ക്ഷണിച്ചു. തീറ്റപ്പുല്‍ ഉല്‍പ്പാദന പദ്ധതി വ്യക്തിഗത ഗുണഭോക്താക്കള്‍ മുഖേനയോ, ക്ഷീരസഹകരണ സംഘങ്ങള്‍ വഴിയോ, മറ്റ് അംഗീകൃത സ്വയംസഹായ സംഘങ്ങള്‍ വഴിയോ നടപ്പാക്കുന്നതാണ്. ഒരു യൂണിറ്റിനു പരമാവധി 30,000 രൂപയാണ് സഹായമായി നല്‍കുക. താല്പര്യമുള്ളവര്‍ അതാത് പഞ്ചായത്ത് മൃഗാശുപത്രിയുമായി ജൂലൈ 29 ന് മുമ്പായി ബന്ധപ്പെടണം.

date