Skip to main content
ഗാന്ധി ജയന്തി ദിനത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ നിന്ന്

കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം 

 

കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും  ശുചീകരണ യജ്ഞവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോളിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കാര്യാലയത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശുചീകരണ യജ്ഞത്തിൽ ഏർപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവുമാണ്  വൃത്തിയാക്കിയത്. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. രാജേഷ്, ഷോജ റോയി, ലതാഞ്ജലി മുരുകൻ, അംബിക മുരളീധരൻ, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ  വി.വി. റഹിമ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date