Post Category
ഊര്‍ജ്ജിത വ്യവസായവത്ക്കരണം: സെമിനാര്‍ ജൂലൈ 27 ന്
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വ്യവസായ സംരംഭങ്ങള്‍ക്ക് വ്യവസായ വകുപ്പിന്റെ പദ്ധതികള്‍ പരിചയപ്പെടുത്താനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായുള്ള സംരംഭകത്വ സെമിനാര്‍ ഇന്ന് (ജൂലൈ 28)രാവിലെ 9.30 ന് കണ്ണപുരം ഗ്രാമപഞ്ചായത്ത് സെമിനാര്‍ ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി ഗോവിന്ദന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. അബ്ദുള്‍ വഹാബ് മുഖ്യപ്രഭാഷണം നടത്തും.
വ്യവസായ വകുപ്പ് പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ എന്‍ പീതാംബരനും, പഞ്ചായത്ത്-മുനിസിപ്പല്‍ ലൈസന്‍സ് നടപടിക്രമങ്ങള്‍ എന്ന വിഷയത്തില്‍ വിരമിച്ച പഞ്ചായത്ത് സെക്രട്ടറി എം പി മോഹനനും സംസാരിക്കും.
date
- Log in to post comments