Skip to main content

സാക്ഷരതാ മിഷന്‍  ഭാഷ സര്‍ട്ടിഫിക്കറ്റ് പരീക്ഷ 29 ന് 

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഒന്നാം ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജൂലൈ 29 ന്  രാവിലെ 10 മണി മുതല്‍ 11.30 വരെ എഴുത്ത് പരീക്ഷ നടത്തും. 24 പഠന കേന്ദ്രങ്ങളിലായി 591 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 535 പേര്‍ ഗുഡ് ഇംഗ്ലീഷ് കോഴ്‌സിനും 39 പേര്‍ അച്ഛി ഹിന്ദി കോഴ്‌സിനും 17 പേര്‍ പച്ചമലയാളം കോഴ്‌സിനുമാണ് പഠിക്കുന്നത്. ജൂലൈ 15, 22 തീയതികളില്‍ നടന്ന വാചാ പരീക്ഷയുടെ മാര്‍ക്കും വിജയത്തിന് പരിഗണിക്കും. 

date