Post Category
നെല്‍സണ്‍ മണ്ടേലയുടെ ജീവചരിത്രം പ്രകാശനം ചെയ്തു
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നെല്‍സണ്‍ മണ്ടേലയുടെ ജീവചരിത്രം പുസ്തകം പ്രകാശനം ചെയ്തു. വി.ജെ.ടി. ഹാളില്‍ ജലവിഭവ വകുപ്പ് മുന്‍ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. വി. സുഭാഷ് ചന്ദ്രബോസില്‍ നിന്ന് കേരള സര്‍വകലാശാല ലൈബ്രേറിയന്‍ എം.ആര്‍. മായ പുസ്തകം ഏറ്റുവാങ്ങി. വി. രാധാകൃഷ്ണനാണ് പുസ്തകം രചിച്ചത്.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.പി. രാധാമണി പുസ്തക പരിചയം നടത്തി. സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം ഷിജൂഖാന്‍, ഗ്രന്ഥകാരന്‍ വി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
(പി.ആര്‍.പി. 1963/2018)
date
- Log in to post comments