പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ (നോ സ്‌കാല്‍പല്‍ വാസക്ടമി-NSV) പക്ഷാചരണം 2022
പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ താഴെ പറയുന്ന ആശുപത്രികളില്‍ ചടഢ ശസ്ത്രക്രിയ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ :
1.ജനറല്‍ ആശുപത്രി, ഇരിഞ്ഞാലക്കുട - നവംബര്‍ 23
2. താലൂക്കാസ്ഥാന ആശുപത്രി, ചാവക്കാട് - നവംബര്‍-25
3. ജില്ലാ ആശുപത്രി, വടക്കാഞ്ചേരി - നവംബര്‍-25
4. ജനറല്‍ ആശുപത്രി, തൃശ്ശൂര്‍ - നവംബര്‍ 26
5. താലൂക്കാശുപത്രി പുതുക്കാട് - നവംബര്‍ 29
6. താലൂക്കാസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂര്‍ - നവംബര്‍ 30
7. താലൂക്കാസ്ഥാന ആശുപത്രി, ചാലക്കുടി - ഡിസംബര്‍ 2
8, താലൂക്ക് ആശുപത്രി, കുന്ദംകുളം - ഡിസംബര്‍ 3
'കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ പങ്കാളികളായി പുരുഷന്‍മാര്‍ക്കും ഇപ്പോള്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റാം' എന്നതാണ് പക്ഷാചരണത്തിന്റെ സന്ദേശം. നോ സ്‌കാല്‍പല്‍ വാസക്ടമി എന്ന ശസ്ത്രക്രിയ രീതി മുറിവോ തുന്നലോ ഇല്ലാത്ത വളരെ ലളിതവും സുരക്ഷിതവും വേദനാ രഹിതവുമായ നൂതന കുടുംബാസൂത്രണ മാര്‍ഗ്ഗമാണ്. NSV കഴിഞ്ഞ് അര മണിക്കൂറിനുള്ളില്‍ വീട്ടിലേക്ക് പോകാം.
ആശുപത്രി വാസം ആവശ്യമില്ല. ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോകുവാനും സാധിക്കും. NSV ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവര്‍ക്ക് പാരിതോഷികമായി 1100 രൂപയും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുക.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), തൃശ്ശൂര്‍
22-11-2022
- Log in to post comments