Post Category
അതിഥി തൊഴിലാളികള്‍ക്ക് അനുഭവക്കുറിപ്പ് മല്‍സരം
തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇതര സംസ്ഥാനത്ത നിന്നും തൊഴിലിനായി കുടിയേറിയ കണ്ണൂര്‍ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി കേരളത്തിലെ എന്റെ തൊഴില്‍ അനുഭവം എന്ന വിഷയത്തില്‍ അനുഭവ കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. ഒരു പേജില്‍ കുറയാത്ത ഹിന്ദി ഭാഷയിലുളള രചനകള്‍ നേരിട്ടോ ജോലി ചെയ്യുന്ന സ്ഥാപന മേധാവികള്‍/കോണ്‍ട്രാക്ടര്‍മാര്‍ മുഖേനയോ ജില്ല ലേബര്‍ ഓഫീസ്/അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ ആഗസ്ത് 14 നുളളില്‍ സമര്‍പ്പിക്കണം. തൊഴിലാളിയുടെ പൂര്‍ണ വിലാസം, ഫോണ്‍ നമ്പര്‍, സ്ഥാപനത്തിന്റെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമാണ് കുറിപ്പുകള്‍ സമര്‍പ്പിക്കേണ്ടത്. മികച്ച രചനകള്‍ക്ക് സമ്മാനം നല്‍കും. ഫോണ്‍: 0497 2700353.
date
- Log in to post comments