ആലുവ നഗരസഭ ശതാബ്ദി ആഘോഷം സമാപനം 12ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയാകും
ആലുവ നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസംബര്‍ 12 തിങ്കളാഴ്ച വൈകിട്ട് നാലിന് ആലുവ മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പിമാരായ ബെന്നി ബഹനാന്‍, ജെബി മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ അമല പോള്‍, നിവിന്‍ പോളി, സിജു വില്‍സണ്‍, ബാബുരാജ് എന്നിവരെ ആദരിക്കും.
ആലുവ നഗരസഭ ചെയര്‍മാന്‍ എം. ഒ. ജോണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി ബൈജു, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. സൈമണ്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസ്സ ജോണ്‍സണ്‍, വിദ്യാഭ്യാസ കലാകായികകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍, നഗരസഭ പ്രതിപക്ഷ നേതാവ് ഗയില്‍സ് ദേവസി പയ്യപ്പിള്ളി, നഗരസഭാ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments