Post Category
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: എലൂര്‍ നഗരസഭയില്‍ 90 സംരംഭങ്ങള്‍ 214 പേര്‍ക്ക് തൊഴില്‍
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഏലൂര്‍ നഗരസഭയില്‍ 90 സംരംഭങ്ങള്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 114 സംരംഭങ്ങളാണ് നഗരസഭയില്‍ ആരംഭിക്കാന്‍ ലക്ഷ്യമാക്കുന്നത്. ലക്ഷ്യത്തിന്റെ 78.9 ശതമാനമാണ് പൂര്‍ത്തിയായത്.
ഉല്പാദന മേഖലയില്‍ പത്ത്, സേവന മേഖലയില്‍ 33, കച്ചവട മേഖലയില്‍ 47 എന്നിങ്ങനെയാണ് സംരംഭങ്ങള്‍ ആരംഭിച്ചത്. 493. 32 ലക്ഷം രൂപയുടെ നിക്ഷേപം നഗരസഭയിലുണ്ടായി. വിവിധ സംരംഭങ്ങളിലൂടെ നഗരസഭയിലെ 214 പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ ലഭിച്ചു.
വ്യവസായ വാണിജ്യ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ 2022 ഏപ്രില്‍ ഒന്നു മുതലാണ് ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി ആരംഭിച്ചത്.
date
- Log in to post comments