ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് അക്യുപ്രഷര്‍ ആന്‍റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ അക്യുപ്രഷര്‍ ആന്‍റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ആറു മാസവും ഡിപ്ലോമ കോഴ്സുകൾക്ക് ഒരു വര്‍ഷവും കാലാവധിയുളള ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുളള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി/ പ്ലസ് ടു ആണ്. ശനി/ ഞായർ /പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകൾ സംഘടിപ്പിക്കുക. തിയറിയും പ്രാക്ടിക്കലും തുല്യ പ്രധാന്യം നല്‍കിയാണ് കോഴ്സ് നടത്തുന്നത്. വിശദാംശങ്ങൾ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്. 18 വയസിന് മേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. താത്പര്യമുളളവര്‍ ഡോ.അന്‍സാര്‍ ഹീലിംഗ് ടച്ച്, വൈറ്റില, എറണാകുളം, സെന്‍ററുമായി ബന്ധപ്പെടുക. ഫോൺ 9747204777.
- Log in to post comments