Skip to main content

പീവീസ് സ്‌കൂള്‍ ചമ്പ്യ•ാര്‍

ജില്ലാ റൈഫിള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ പീവീസ് സ്‌കൂളില്‍ നടന്ന ജില്ലാ ഷൂട്ടിംങ് ചാമ്പ്യന്‍ഷിപ്പില്‍  നിലമ്പൂര്‍ പീവീസ് സ്‌കൂള്‍ 30 പോയന്റ് നേടി ഓവറോള്‍ ചാമ്പ്യ•ാരായി. മഞ്ചേരി സ്‌പോട്‌സ് പ്രമോഷന്‍ അക്കാദമി റൈഫിള്‍ക്ലബ് 16 പോയന്റ് നേടി രണ്ടാം സ്ഥാനവും മഞ്ചേരി സ്‌പോട്‌സ് ഫെഡ് റൈഫിള്‍ ക്ലബ് ഒമ്പത് പോയന്റ് നേടി മൂന്നാം സ്ഥാനവും നേടി.   
മത്സരം പീവീസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഹാരിസ്, സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ പ്രതിനിധി ജെയിംസ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ മെമ്പറും അലിലേന്ത്യ ജൂഡോ വൈസ് പ്രസിഡന്റുമായ എ. ശ്രീകുമാര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

date