കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി
ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെയും കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി പാസ്വേഡ് 2022-23 അമ്പലപ്പുഴ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ഒന്‍പതിന് നടക്കും. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഈ പരിപാടി രാവിലെ പത്തിന് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും.
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത അധ്യക്ഷത വഹിക്കും. കരിയര്‍ ഗൈഡന്‍സ് വിദഗ്ധരായ വിഷ്ണു ലോന ജേക്കബ്, റാഫി മക്കാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ജില്ല പഞ്ചായത്തംഗം പി. അഞ്ചു, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ രതീഷ്, ഗ്രാമപഞ്ചായത്തംഗം സുഷമ രാജീവ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സുജാത, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്. ഉദയകുമാര്‍, പ്രധാനാധ്യാപിക വി. ഫാന്‍സി, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാളുമാരായ കെ. നസീറ, ഡോ. ബഷീര്‍, വി.എച്ച്.എസ്.സി. പ്രധാനാധ്യാപിക ശ്രീജ മോള്‍ തുടങ്ങിയവര്‍ സംസാരിക്കും.
- Log in to post comments